മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

6 June 2010

നിശാഗന്ധി - Nishaagandhi (ഒ.എന്‍.വി)

നിശാഗന്ധി നീയെത്ര ധന്യ. നിശാഗന്ധി നീയെത്ര ധന്യ.
നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍ തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേനില്പു് നിന്നൂ...
നിലാവും കൊതിക്കും മൃദുത്വം നിനക്കാരുതന്നു

കേള്‍ക്കൂ.. എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 56-സെക്കന്റ്.

മഡോണാസ്മിതത്തിന്നനാക്രാന്ത ലാവണ്യ നൈര്‍മല്ല്യമേ
മൂക നിഷ്പന്ദ ഗന്ധര്‍വ്വ സംഗീതമേ...
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ..
വിടര്‍ന്നാവു നീ സുസ്മിതേ നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല.
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്റെ നാവൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു, വിടര്‍‌ന്നൊന്നു വീര്‍‌പ്പെട്ടു നിന്നൂ
മനസ്സിന്റെ സൌമ്യാര്‍ദ്ര ഗന്ധങ്ങളാവീര്‍പ്പിലിറ്റിറ്റുനിന്നു
നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ.

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തിനിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ,
കരം കൂപ്പിയേഗാഗ്രമായ്, ശാന്തനിശ്ശബ്ദമായ് തീരമേതോരുനിര്‍വ്വാണ മന്ത്രം ജപിച്ചു
നിലാവസ്തമിച്ചു, മിഴിച്ചെപ്പടച്ചു, സനിശ്വാസമാഹംസഗാനം നിലച്ചു
നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസൃംശുവെ കാത്തുകാത്തസ്തമിക്കുന്ന
മോഹങ്ങള്‍ ഞങ്ങള്‍, ഭയന്നുറ്റുനോക്കുന്നു ഹാ മൃത്യുവെ.
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ.

Listen - High Quality

കേള്‍ക്കൂ..

5 അഭിപ്രായങ്ങൾ:

ഉപാസന || Upasana said...

:-)

Naushu said...

:-):-)

Balu puduppadi said...

അനാക്രന്ത ലാവണ്യമല്ല. അനാഘ്രാത ലാവണ്യം. ദയവായി തെറ്റിക്കതിരിക്കുക

ഗീത said...

കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ?

Sabu Hariharan said...

സുന്ദരം! ആഹാ, മനം നിറഞ്ഞു..