tag:blogger.com,1999:blog-50539768626670337052024-02-28T23:26:36.280-08:00ചൊല്ലുന്ന കവിതA Collection Of Malayalam Poems..സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.comBlogger67125tag:blogger.com,1999:blog-5053976862667033705.post-86629231270032337792012-04-06T04:28:00.001-07:002012-04-07T09:47:50.701-07:00കുറത്തി - Kurathi - കടമ്മനിട്ട

മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ - പ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്കുടത്തിന് മുറിവില്‍ നിന്നും മുറിവുമായി കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന് കണ്ണില്‍നിന്നും കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി കുറത്തി നില്ക്കുന്നു
കരിനാഗക്കളമേറി കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന് കട ചുകന്ന് കരിഞ്ചായല്‍ കെട്ടഴിഞ്ഞ്,
കാരിരുമ്പിന് ഉടല് വിറച്ച് കുറത്തിയുറയുന്നു.
അരങ്ങത്തു മുന്‍നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍ കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ വിരല്‍ ചൂണ്ടിപ്പറയുന്നു :
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

കുറത്തി
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc344.4shared.com/img/1342074556/83bfba11/dlink__2Fdownload_2FnJYdjeHU_3Ftsid_3D20120406-112705-1d7b3a0d/preview.mp3"></embed>
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 19-മിനിട്ട് 19-സെക്കന്റ്.

കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര് പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍ കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍ കാവല്‍ നിന്നില്ലേ ,
കാട്ടുപോത്ത്,കരടി,കടുവ നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ കാത്തുകൊണ്ടില്ലേ പുലിയുടെ
കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ വീണ്ടും
പല്ലടര്‍ത്തി വില്ലുമായി കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടരിച്ച് കടലരിച്ച് കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍
മരമരിച്ച് പൂവരിച്ച് തേനരിച്ച് കാഴ്ചവെച്ചില്ലെ നിങ്ങള്‍
മധുകുടിച്ച് മത്തരായി കൂത്തടിച്ചില്ലേ ഞങ്ങള്‍
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍ വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന് ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു.
പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ-
യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ കല്ലുപോല്‍ കരിയായി കല്‍ക്കരി-
ഖനികളായി വിളയുമെങ്ങളെ പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ മൊഴിയുന്നു:
"ഖനി തുരക്കൂ,തുരന്നുപോയിപ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍, ഞങ്ങളാകട്ടെ,
യെല്ലാം ഞങ്ങള്‍ക്കാകട്ടെ കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു, മുറിപ്പാടിന്നുമേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ് തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ?എവിടെ ഞങ്ങടെ കരിപുരണ്ടു
മെലിഞ്ഞ പൈതങ്ങള്? അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ? അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ? അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍ ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍ ലോഹനീതികള്‍,വാതകക്കുഴല്‍
വാരിയെല്ലുകള്‍,പഞ്ഞിനൂലുകള്‍ എണ്ണയാറുകള്‍,ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍,നിലയുറയ്ക്കാ-
തൊടുവിലെച്ചിക്കുഴിയിലൊന്നായ്-
ച്ചെള്ളരിക്കുമ്പോള്‍-നിങ്ങള്‍ വീണ്ടും
ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍,നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍ കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞു തന്നൂ ബഹുമതി
"ഹരിജനങ്ങള്‍" ഞങ്ങളാഹാ: അവമതി-
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!
അടിമ ഞങ്ങള്‍, ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍.
നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല് നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും-അടിമ ഞങ്ങള്‍
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന് വേറെയില്ല വഴിയെന്ന്.
എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു- മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന് കണ്ണുരഞ്ഞു പൊരി- ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍ അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.
കരിനാഗക്കളമഴിച്ച് കുറത്തി നില്ക്കുന്നു
കാട്ടുപോത്തിന് വെട്ടുപോലെ കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ കുറത്തി നില്ക്കുന്നു.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc415.4shared.com/img/1342039301/63cbd958/dlink__2Fdownload_2FD5BvOGv2_3Ftsid_3D20120406-113214-3a4c5647/preview.mp3"></embed>
കുറത്തി-HQ

സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com6tag:blogger.com,1999:blog-5053976862667033705.post-30039089110648775312011-01-08T21:29:00.000-08:002011-01-08T21:29:01.285-08:00രാഗോപഹാരം - Raagopahaaram - ചങ്ങമ്പുഴ കൃഷ്ണപിള്ളമുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ

വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ.

കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ്ടുതാരക പൂക്കൾ ഞാൻ

തത്വചിന്തകൾകൊണ്ട് കൂരിരുൾ മുറ്റിയോരെന്റെ മാനസം

മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാൽ

പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി

തമ്മിലൊന്നു പുണർന്നു നമ്മുടെ കൺമുനകളും നമ്മളും

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc312.4shared.com/img/475215984/56e7dab5/dlink__2Fdownload_2FLibc2xR2_3Ftsid_3D20110109-002716-103c7619/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 2-മിനിട്ട് 27-സെക്കന്റ്.

അസ്സുഖോന്മാത വിസ്മൃതിയിലെൻ അക്ഷികൾ ഒന്നടയവേ,

അത്തരം നോക്കിയെന്റെ വേർപെട്ടിതപ്രതീക്ഷിതമായി നീ

നിഷ്ഫലം നിൻ സമാഗമം സ്വപ്നം മാത്രമായ് തോന്നി

ഒറ്റെവാക്കെന്നോടോതിടാതെന്നെ വിട്ടുപോയി നീ എങ്കിലും

ഏതുമേ നിൻ വിയോഗ ചിന്തയാൽ വേദനിച്ചതില്ലെന്മനം

കണ്ടുഞാനെന്റെ കാൽചുവട്ടിലാ രണ്ടു താരക പൂവുകൾ

ഉണ്ടെനിക്കുനിന്നോർമ്മക്കായ് ഇന്നീ രണ്ടു പൂവുകളെങ്കിലും

നിന്നുപഹാരമാമിവയെ ഞാൻ എന്നുമോമനിച്ചീടുവെൻ

എന്മനസ്സിൻ നിഗൂഡതയിൽ വെച്ചുമ്മവെച്ചീടുവെൻ

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc207.4shared.com/img/473905674/ee546d0e/dlink__2Fdownload_2FyCAtj6qB_3Ftsid_3D20110109-001802-9610f52b/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-39129210777894307952011-01-08T00:01:00.000-08:002011-01-07T12:54:35.602-08:00വിരുന്നുകാരൻ - Virunnukaran - ചങ്ങമ്പുഴ കൃഷ്ണപിള്ളഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-

രുൾക്കുളിരേകും വിരുന്നുകാരൻ

മായികജീവിതസ്വപ്നശതങ്ങളെ-

ച്ചായം പിടിപ്പിക്കും ചിത്രകാരൻ

ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-

ന്നേന്തി വന്നെത്തിയ ദൈവദൂതൻ.

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc304.4shared.com/img/473883671/40795e39/dlink__2Fdownload_2Fqj0D6LJx_3Ftsid_3D20110107-142716-8c75faa8/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 3-മിനിട്ട് 42-സെക്കന്റ്.

നിൻ കനിവിൻ നിധികുംഭത്താലേവമെ-

ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,

എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ

സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!

ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി-

പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!

ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-

പ്പൂവിട്ട മുറ്റം പരിലസിപ്പൂ;

പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ-

കൊച്ചിളം കാലടിപ്പാടു ചൂടി!

ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-

ജന്യമായീടുമിക്കണ്ണുനീരിൽ!

ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-

ളാകാരമേന്തിയണഞ്ഞപോലെ,

കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ-

കൈകളിലെങ്ങനെ നീയൊതുങ്ങി?

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072842/f3d32c4e/dlink__2Fdownload_2Fy4fX44el_3Ftsid_3D20110107-142326-194fbf9f/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-5053976862667033705.post-18004154352966649382011-01-07T22:18:00.000-08:002011-01-07T22:18:42.477-08:00ആത്മരഹസ്യം - Aathmarahasyam - ചങ്ങമ്പുഴ കൃഷ്ണപിള്ളആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-

ളാരോടുമരുളരുതോമലെ, നീ!

താരകാകീർണ്ണമായ നീലാംബരത്തിലന്നു

ശാരദശശിലേഖ സമുല്ലസിക്കെ;

തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-

വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;

നത്തർനനിരതകൾ,പുഷ്പിതലതികകൾ

നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;

ആലോലപരിമളധോരണിയിങ്കൽ മുങ്ങി

മാലേയാനിലൻ മന്ദമലഞ്ഞുപോകെ;

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc305.4shared.com/img/473896612/85947187/dlink__2Fdownload_2FRCOXnEyC_3Ftsid_3D20110107-144734-dcb35381/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 27-സെക്കന്റ്.

നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു

പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;

രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും

മാമകകരപുടം വിഹരിക്കവെ;

പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ

ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;

നാമിരുവരുമൊരു നീലശിലാതലത്തിൽ

നാകനിർവൃതി നേടിപ്പരിലസിക്കെ-

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-

ളാരോടുമരുളരുതോമലെ, നീ!

വേദന സഹിയാത്ത രോദനം തുളുമ്പീടും

മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,

ആദരസമന്വിതമാരുമറിയാതൊരു

ശീതളസുഖാസവം പുരട്ടിമന്ദം,

നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി

നീലാംബരത്തോളമുയർന്നു പോയി!

സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-

മംഗളസ്വപ്നമേ, നിന്നരികിലെത്താൻ

യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-

മാതുരഹൃദയനായുഴന്നിരുന്നു!

കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-

ത്താരകാവൃതമായിച്ചമഞ്ഞ നേരം,

ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-

രാനന്ദരശ്മിയായെന്നരികിൽത്തന്നെ!

മായാത്തകാന്തി വീശും മംഗളകിരണമേ,

നീയൊരു നിഴലാണെന്നാരു ചൊല്ലി?

അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-

ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!

യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-

മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,

കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-

പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-

ളാരോടുമരുളരുതോമലെ, നീ!

എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;

മന്നിനായതു കേട്ടിട്ടെന്തു കാര്യം?

ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ

പൂരിതപരിഹാസം കരുതിയേയ്ക്കാം.

സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-

സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!

മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം

പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!

കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു

കർക്കശസമുദ്രമായ് മാറിയാലും,

അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.

പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,

ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും

നിന്നോടുള്ളനുരാഗമായിരിക്കും!

രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....

വിണ്ടലം നമുക്കിനി വേറെ വേണോ?

ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,

മാരെല്ലാം പരിഭവം കരുതിയാലും,

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-

ളാരോടുമരുളരുതോമലെ, നീ

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072801/eb6b8f0/dlink__2Fdownload_2FrQUzedpU_3Ftsid_3D20110107-144538-110a6b48/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-46524095370747202122011-01-07T11:13:00.000-08:002011-01-07T11:13:05.026-08:00ആ പൂമാല - Aaa Poomaala - ചങ്ങമ്പുഴ കൃഷ്ണപിള്ളആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

അപ്രമേയ വിലാസലോലയാം

സുപ്രഭാതത്തിൻ സുസ്മിതം

പൂവർ്യദിങ്ങ് മുഖത്തിങ്കലൊക്കെയും

പൂവിതളൊളി പൂശുമ്പോൾ,

നിദ്രയെന്നോടു യാത്രയുംചൊല്ലി

നിർദ്ദയം വിട്ടുപോകയാൽ

മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ

മന്ദിരാങ്കണവീഥിയിൽ.

എത്തിയെങ്കാതി,ലപ്പൊഴു,തൊരു

മുഗ്ദ്ധസംഗീതകന്ദളം....

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc226.4shared.com/img/473866634/dc9121e1/dlink__2Fdownload_2FRj8h9eEi_3Ftsid_3D20110107-141148-d2780fff/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 19-മിനിട്ട് 19-സെക്കന്റ്.

പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന

കൊച്ചുമാണിക്യക്കല്ലുകൾ

ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-

മാനസം കവർന്നീലൊട്ടും.

അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-

കല്ലോലത്തിലലിഞ്ഞല്ലോ!

ഗാനമാലികേ, വെൽക, വെൽക, നീ

മാനസോല്ലാസദായികേ!

ഇത്രനാളും നുകർന്നതില്ല ഞാ-

നിത്തരമൊരു പീയൂഷം.

പിന്നെയു,മതാ, തെന്നലിലൂടെ

വന്നിടുന്നുണ്ടെന്നാനന്ദം......

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത

പൊന്മുകുളമേ, ധന്യ നീ!

തിന്മതൻ നിഴൽ തീണ്ടിടാതുള്ള

നിർമ്മലത്വമേ, ധന്യ നീ!

പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-

പിഞ്ചുകൈയിലൊതുങ്ങിയോ?

മാനവന്മാർ നിൻ ചുറ്റുമായുടൻ

മാലികയ്ക്കായ് വന്നെത്തിടാം.

ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-

ളെത്രചിത്തം തുടിച്ചിടാ!

ഹാ, മലീമസമാനസർപോലു-

മോമനേ, നിന്നെക്കാണുമ്പോൾ

പൂതചിത്തരായ്ത്തീരുമാറുള്ളോ-

രേതുശക്തി നീ, നിർമ്മലേ?

നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,

നിഷ്കളങ്കസൌന്ദര്യമേ!

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

രാജപാതയിൽ, പൊന്നുഷസ്സുപോൽ,

രാജിച്ചീടിനാൾ ബാലിക.

സംഖ്യയില്ലാതെ കൂടിനാർ ചുറ്റും

തങ്കനാണയം തങ്കുവോർ.

ആശയുൾത്താരിലേവനുമുണ്ടാ-

പ്പേശലമാല്യം വാങ്ങുവാൻ.

എന്തതിൻ വിലയാകട്ടെ, വാങ്ങാൻ

സന്തോഷം ചെറ്റല്ലേവനും!

സുന്ദരാധരപല്ലവങ്ങളിൽ

മന്ദഹാസം വിരിയവേ;

നീലലോലാളകങ്ങൾ നന്മൃദു-

ഫാലകത്തിലിളകവേ;

മന്ദവായുവിലംശുകാഞ്ചലം

മന്ദമന്ദമിളകവേ;

വിണ്ണിനുള്ള വിശുദ്ധകാന്തിയാ-

ക്കണ്ണിണയിൽ വഴിയവേ;

മാലികയുമായ് മംഗലാംഗിയാൾ

ലാലസിച്ചിതാപ്പാതയിൽ!

താരുണ്യ,മൽപനാളിനുള്ളിലാ-

ത്താരെതിരുടൽ പുൽകിടാം.

ഇന്നൊരാനന്ദസാരമാമിളം-

കുന്ദകോരകംതാനവൾ!

രാജപാതയില്ത്തിങ്ങിക്കൂടിയോ-

രാ ജനാവലിയൊന്നുപോൽ,

ആനന്ദസ്തബ്ധമായി, സുന്ദര-

ഗാനമീവിധം കേൾക്കവേ.....

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

ചേലെഴുന്നൊരത്തൂമലര്മാല്യ-

മാളില്ലേ, വാങ്ങാനാരുമേ?

തങ്കനാണ്യങ്ങളായതിന്നവർ

ശങ്കിയാതെത്ര നൽകീല!

പൊന്നുനൽകുന്നു പൂവിനായിക്കൊ-

ണ്ടെന്നാലും മതിവന്നീലേ?

ഓമലേ, നിൻ ധനാഭിലാഷത്തിൻ-

സീമ നീപോലും കാണ്മീലേ?

അന്തരീക്ഷാന്തരം പിളർന്നുനീ,

ഹന്ത, പായുന്നൂമോഹമേ!.

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-

യാരാമത്തിന്റെ രോമാഞ്ചം? . . . . '

പൊൻപുലരിയെത്തെല്ലിടമുൻപു

ചുമ്പനം ചെയ്ത ഭാനുമാൻ,

നീലവാനിൻ നടുവിൽനി,ന്നതാ

തീയെതിർവെയില്തൂകുന്നൂ.

പച്ചിലച്ചാർത്തിനുൾലിലായോരോ

പക്ഷികൾ കൊൾവൂ വിശ്രമം.

ചൂടുകൊണ്ടു വരണ്ട വായുവി-

ലാടിടുന്നു ലതാളികൾ

- ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-

ന്നാരാമശ്രീതൻസൌഭാഗ്യം?....."

കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-

രാട്ടിടയകുമാരകൻ,

ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു

പച്ചപ്പുൽത്തട്ടിലേകനായ്!

മുൻപിലായിതാ, മോഹനാംഗിയാം

വെമ്പലാർന്നൊരു ബാലിക!

ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-

പ്പൊൽപ്പുതുമലര്മാലിക!

ആനതാനനയായി നിന്നവ-

ളാദരാൽ, മന്ദമോതിനാൾ:-

"ബാല,മത്തുച്ഛസമ്മാനമാകും

മാല- നീയിതു വാങ്ങുമോ?"

വിസ്മയസ്തബ്ധനായതില്ലവൻ

വിസ്തരിച്ചതില്ലൊന്നുമേ

സ്വീയമാം ശാന്തഭാവത്തിൽ,സ്മിത-

പീയൂഷം തൂകിയോതിനാൻ:-

'ഇല്ലല്ലോനിനകേകുവാനൊരു

ചില്ലിക്കാശുമെൻകൈവശം!...'

അസ്സുമാംഗിതനക്ഷികളി,ലി-

തശ്രുബിന്ദുക്കൾ ചേർത്തുപോയ്!

അഗ്ഗളനാളത്തിങ്കൽ നിന്നിദം

നിർഗ്ഗളിച്ചു സഗദ്ഗദം:

'ഒന്നുരണ്ടല്ല തങ്കനാണയം

മുന്നിൽ വെച്ചതാ മാനുഷർ;

ആയവർക്കാർക്കും വിറ്റീല, ഞാനീ-

യാരാമത്തിന്റെ രോമാഞ്ചം!-'

'ഓമനേ, മാപ്പിരന്നിടുന്നു ഞാ-

നാ മലര്മാല്യം വാങ്ങിയാൽ

എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ

സന്തോഷത്തിന്റെ മുദ്രയായ്?... '

പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-

ക്കൊഞ്ചൽ തൂകിനാൾ കണ്മണിഃ-

'ആ മുരളിയിൽനിന്നൊരു വെറും

കോമളഗാനം പോരുമേ...

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072798/adf4fc20/dlink__2Fdownload_2F-6ILiac_5F_3Ftsid_3D20110107-140852-ab4f7ec0/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-52967573594098953432011-01-07T10:51:00.000-08:002011-01-07T10:52:11.767-08:00ശാലിനി - Shaalini - ചങ്ങമ്പുഴ കൃഷ്ണപിള്ളഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-

ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.

മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും

മാമകചിത്തംകവർന്നൊരാസ്സുസ്മിതം.

താവകോൽക്കർഷത്തിനെൻജീവരക്തമാ-

ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.

എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ

ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.

ആയിരമംഗനമാരൊത്തുചേർന്നെഴു-

മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,

ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-

ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc304.4shared.com/img/473853677/518a3fbd/dlink__2Fdownload_2FQ26-B17p_3Ftsid_3D20110107-135011-5934750f/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 38-സെക്കന്റ്.

അന്യ, രസൂയയാ, ലേറ്റം വികൃതമാ-

യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,

കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-

പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!

കാണും പലതും പറയുവാനാളുകൾ

ഞാനൊരാളല്ലാതറിവതില്ലങ്ങയെ;

അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു

സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.

ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു

നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.

താവകോൽക്കർഷത്തിനാലംബമാവണം

പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.

ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ

മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072851/73c14cb5/dlink__2Fdownload_2Fi63kyvlt_3Ftsid_3D20110107-134853-3ba2fb06/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com6tag:blogger.com,1999:blog-5053976862667033705.post-28062270576459413212011-01-02T03:39:00.000-08:002011-01-07T10:13:21.243-08:00പരാതി - Paraathi (കടമ്മനിട്ട)

പറയൂ പരാതി നീ കൃഷ്ണേ...

പറയൂ പരാതി നീ കൃഷ്ണേ...

നിന്റെ വിറയാർന്ന ചുണ്ടുമായ്

നിറയുന്ന കണ്ണുമായ്

പറയൂ പരാതി നീ കൃഷ്ണേ

പറയൂ പരാതി നീ കൃഷ്ണേ

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc191.4shared.com/img/468783804/4a37f7ca/dlink__2Fdownload_2FgMWUsO89_3Ftsid_3D20110102-063653-cb6b71ff/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 26-സെക്കന്റ്.

അവിടെ നീ അങ്ങനിരിക്കൂ

മുടിക്കതിരുകൾ അല്‍പ്പമൊതുക്കൂ..

നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ

നിഴലുപോലെന്നെ ഞാൻ കാണ്മൂ..

നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ

നിഴലുപോലെന്നെ ഞാൻ കാണ്മൂ..

അടരാൻ മടിക്കുന്ന തൂമണി കത്തുന്ന

തുടർവെളിച്ചത്തിൽ ഞാൻ കാണ്മൂ...

കാണാൻ കൊതിച്ചിന്നുമാകാതെ ദാഹിച്ചു,

വിടവാങ്ങി നിന്നൊരെൻ മോഹം...

ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ,

തുടരുന്ന ജീവന്റെ ബോധം...

അതുനിലപ്പിക്കരുത് അതിവേഗമോരോന്ന്..

പറയൂ പരാതി നീ കൃഷ്ണേ...

പറയൂ പരാതി നീ കൃഷ്ണേ...

എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും,

പുതിയാതായിത്തോന്നും...

എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും ,

പുതിയാതായിത്തോന്നും...

അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,

ഉള്ളതൊരിത്തിരി ദുഃഖം...

അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങൾ,

ഉള്ളതൊരിത്തിരി ദുഃഖം...

മിഴികോർത്തു നിന്നു നീ പറയുന്ന മാത്ര ഞാൻ

കേൽക്കുന്ന മാത്രകൾ അതിൽ മാത്രമാണ് നാം

അന്വേന്യമുണ്ടെന്ന് അറിയുന്നെതിന്നായ് പറയൂ..

“പറയൂ പരാതി നി കൃഷ്ണേ..“

ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..

ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻ മൊഴി..

“ഒച്ചയടഞ്ഞുവോ..?“

നിശ്ചലം ചുണ്ടുകൾ, നിറയാത്തകണ്ണുകൾ

നിറയാത്തകൺകളിൽ കൃഷ്ണമണികളിൽ..

നിഴലില്ല, ഞാനില്ല ഞാനില്ല..

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc119.4shared.com/img/468778444/7210db7a/dlink__2Fdownload_2FgHTA2R32_3Ftsid_3D20110102-062613-f332f1ef/preview.mp3"></embed>

Listen - The Original
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc314.4shared.com/img/473827920/84875221/dlink__2Fdownload_2FXX1xUfIu_3Ftsid_3D20110107-131202-a77e18be/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-23220658628544803732010-11-30T06:29:00.000-08:002010-11-30T06:29:38.607-08:00എന്റെ സരസ്വതി - Ente Saraswathi - വി ടി കുമാരന്ഇടത്തല്ല, വലത്തല്ല

നടുക്കല്ലെന്‍ സരസ്വതി

വെളുത്ത താമരപ്പൂവിലുറക്കമല്ല.

തുടിയ്ക്കുന്ന ജനതതന്‍

കരളിന്റെ കരളിലെ

തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!

പടകുറിച്ചൊരുങ്ങിയ

പതിതര്‍തന്‍ പത്മവ്യൂഹ-

നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc271.4shared.com/img/440544610/3afa1231/dlink__2Fdownload_2Ft-ZCSeJe_3Ftsid_3D20101130-092731-e244f6c4/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 2-മിനിട്ട് 30-സെക്കന്റ്.

അഴകിന്റെ വീണമീട്ടി

തൊഴിലിന്റെ ഗാനം പാടും

തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.

വിരിയുന്ന താരുകളില്‍

വിടരുന്ന താരങ്ങളില്‍

വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.

കനകപ്പൂനിറതിങ്കള്‍

നിലാവലയൊഴുക്കുമ്പോള്‍

കടലുപോലവളുടെ കരള്‍ തുടിയ്ക്കും.

നേരിനെ താരാക്കിമാറ്റും

താരിനെ താരകമാക്കും

താരകത്തെയവള്‍ നിത്യ ചാരുതയാക്കും.

ചാരുതയില്‍ വാക്കുചാലി-

ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച

ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്വൂ!സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-5359411785301420672010-06-10T11:38:00.000-07:002010-06-10T11:39:05.068-07:00സ്നാനം - Snaanam (ചുള്ളിക്കാട്)ഷവര്‍ തുറക്കുമ്പോള്‍

ഷവറിനു താഴെ

പിറന്നരൂപത്തില്‍

നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍

കുടിച്ച മദ്യത്തിന്

വിഷഭാരം വിങ്ങും

ശിരസ്സില്‍ ശീതള

ജലത്തിന് കാരുണ്യം

നനഞ്ഞിറങ്ങുമ്പോള്‍.

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc221.4shared.com/img/312134541/a0638439/dlink__2Fdownload_2F312134541_2Fa0638439_3Ftsid_3D20100610-142904-8a5bb5fa/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 23-സെക്കന്റ്.

ഷവറിനു താഴെ

പിറന്ന രൂപത്തില്‍

ജലത്തിലാദ്യമായ്

കുരുത്ത ജീവന്റെ

തുടര്‍ച്ചയായി ഞാന്‍

പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ

ഗഗനം ഭേദിച്ചു

ശിവന്റെ മൂര്‍ദ്ധാവില്‍

പതിച്ച ഗംഗയും?

ഇതേ ജലം തനോ

വിശുദ്ധ യോഹന്നാന്

ഒരിക്കല്‍ യേശുവില്‍

തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ

നബി തിരുമേനി

മരുഭൂമില് പെയ്ത

വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍

ജലത്തിന് ഖഡ്ഗമെന്‍

തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍

മനുഷ്യ രക്തമോ

തിളച്ച കണ്ണീരോ

കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം

മരിക്കണേയെന്നു

മനുഷ്യരൊക്കെയും

വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു

മരിച്ചാലും നമ്മള്

മരിക്കാറില്ലെന്ന്.

ജലം നീരാവിയായ്-

പ്പറന്നു പോകിലും

പെരുമഴയായി-

ത്തിരിച്ചെത്തും പോലെ

മരിച്ചാലും നമ്മള്

മനുഷ്യരായ് ത്തന്നെ

പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ

നനഞ്ഞൊലിച്ചു നാം

പിറന്നു നില്ക്കുമ്പോള്.

എന്നെ മറക്കൂ

മരിച്ച മനുഷ്യന്റെ

കണ്ണ് തിരുമ്മി

അടയ്ക്കുന്നതുപോലെ

എന്നേക്കുമായി നീ

എന്നെക്കുറിച്ചുള്ളതെല്ലാം

മറക്കൂ, വിടപറയുന്നു ഞാന്‍

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072849/6401f5c6/dlink__2Fdownload_2F209072849_2F6401f5c6_3Ftsid_3D20100610-142925-b4a58748/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com12tag:blogger.com,1999:blog-5053976862667033705.post-82250836342490467822010-06-07T22:53:00.000-07:002010-06-07T22:53:38.772-07:00ഓര്‍മ്മകളുടെ ഓണം - Ormakalude Onam (ബാലചന്ദ്രന് ചുള്ളിക്കാട് )ജന്മനാട്ടില് ചെന്നു വണ്ടിയിറങ്ങവേ

പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി-

നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,

വാശിപിടിച്ചു കരയവേ ചാണകം

വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍

കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,

പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ

നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc270.4shared.com/img/309742171/3f84b93/dlink__2Fdownload_2F309742171_2F3f84b93_3Ftsid_3D20100608-015214-5332897a/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 25-സെക്കന്റ്.

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു

കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,

മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-

ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-

ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,

തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള് മുതല്‍

എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല

പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,

ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്

പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്‍

ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍

ചുറ്റുമിരിക്കും സഖികളെക്കാണിച്ചു

പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,

ഉള്ളില്ക്കലിയും കവിതയും ബാധിച്ചു

കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ

ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ

നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ

നാട്ടില്നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,

അന്നു ത്രിസന്ധ്യയ്ക്കു തന് നടയില്‍ നിന്നു

വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'

യെന്നു തൊഴുകൈയുമായിരന്നെങ്കിലും

കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍

വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

Listen - High Quality
കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc112.4shared.com/img/209072898/a6a8bb1d/dlink__2Fdownload_2F209072898_2Fa6a8bb1d_3Ftsid_3D20100608-014736-596e04cd/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com3tag:blogger.com,1999:blog-5053976862667033705.post-34787124444257615512010-06-07T22:41:00.000-07:002010-06-07T22:41:18.747-07:00പിറക്കാത്ത മകന് - Pirakkaatha Makanu (ബാലചന്ദ്രന് ചുള്ളിക്കാട് )ലോകാവസാനം വരേക്കും പിറക്കാതെ

പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍

വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-

ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍

വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍

പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്

ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?

വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ

വേദനയുണ്ടു വളരുന്നതെങ്ങനെ?

രോഗദാരിദ്ര്യ ജരാനരാപീഡകള്‍

ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc218.4shared.com/img/309736016/f74658c6/dlink__2Fdownload_2F309736016_2Ff74658c6_3Ftsid_3D20100608-013955-bd59b66d/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 49-സെക്കന്റ്.

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്

ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍

ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍

പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍

രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു

കൊട്ടിപ്പൊളിഞ്ഞ കിനാവിന് പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ

ദുഷ്ടജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും.

നിത്യേന കുറ്റമായ് മാറുന്ന ജീവിത

തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.

അക്ഷരമാല പഠിച്ചു മനുഷ്യന്റെ

കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍

വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍

കാത്തുകിടക്കാം മരണകാലത്തെ നീ.

മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും

കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ

ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം

നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-

യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.

അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കയാല്‍, വെറും

ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-

രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍

സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ

പോക മകനേ, പറയപ്പെടാത്തൊരു

വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-

നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ

ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്.

Listen - High Quality

കേള്‍ക്കൂ..
<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc128.4shared.com/img/209072890/a873332f/dlink__2Fdownload_2F209072890_2Fa873332f_3Ftsid_3D20100608-013657-de361733/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com3tag:blogger.com,1999:blog-5053976862667033705.post-14992107033611050132010-06-06T06:34:00.000-07:002010-06-06T06:34:15.607-07:00നിശാഗന്ധി - Nishaagandhi (ഒ.എന്‍.വി)നിശാഗന്ധി നീയെത്ര ധന്യ. നിശാഗന്ധി നീയെത്ര ധന്യ.

നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്

നിരാലംബശോകങ്ങള്‍ തന് കണ്ണുനീര്‍പൂക്കള്‍

കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ

നിന്നുള്ളിലൂതിത്തെളിക്കാനൊരേനില്പു് നിന്നൂ...

നിലാവും കൊതിക്കും മൃദുത്വം നിനക്കാരുതന്നു

കേള്‍ക്കൂ..  <embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc212.4shared.com/img/308267836/4d8519ee/dlink__2Fdownload_2F308267836_2F4d8519ee_3Ftsid_3D20100606-092850-98f97924/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 56-സെക്കന്റ്.
മഡോണാസ്മിതത്തിന്നനാക്രാന്ത ലാവണ്യ നൈര്‍മല്ല്യമേ

മൂക നിഷ്പന്ദ ഗന്ധര്‍വ്വ സംഗീതമേ...

മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ

നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ..

വിടര്‍ന്നാവു നീ സുസ്മിതേ നിന് മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല.

ഇരുള് പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്റെ നാവൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന

മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു, വിടര്‍ന്നൊന്നു വീര്പ്പെട്ടു നിന്നൂ

മനസ്സിന്റെ സൌമ്യാര്‍ദ്ര ഗന്ധങ്ങളാവീര്പ്പിലിറ്റിറ്റുനിന്നു

നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ.

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തിനിന്

പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ,

കരം കൂപ്പിയേഗാഗ്രമായ്, ശാന്തനിശ്ശബ്ദമായ് തീരമേതോരുനിര്വ്വാണ മന്ത്രം ജപിച്ചു

നിലാവസ്തമിച്ചു, മിഴിച്ചെപ്പടച്ചു, സനിശ്വാസമാഹംസഗാനം നിലച്ചു

നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍

ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍

തമസ്സിന് തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍

കവാടം തകര്‍ത്തെത്തുമേതോ സഹസൃംശുവെ കാത്തുകാത്തസ്തമിക്കുന്ന

മോഹങ്ങള്‍ ഞങ്ങള്‍, ഭയന്നുറ്റുനോക്കുന്നു ഹാ മൃത്യുവെ.

നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ

നിശാഗന്ധി നീയെത്ര ധന്യ, നിശാഗന്ധി നീയെത്ര ധന്യ.

Listen - High Quality
കേള്‍ക്കൂ.. <embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc112.4shared.com/img/209072771/4aab690a/dlink__2Fdownload_2F209072771_2F4aab690a_3Ftsid_3D20100606-093228-7b32f24c/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-5053976862667033705.post-91781556760010819552010-06-03T04:47:00.000-07:002010-06-06T04:06:06.711-07:00സന്ദര്‍ശനം - Sandarshanam (ബാലചന്ദ്രന് ചുള്ളിക്കാട് )അധികനേരമായി സന്ദശകര്‍ക്കുള്ള

മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.

ജനലിനപ്പുറം ജീവിതം പോലെയീ

പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,

ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്മ്മതന്

കിളികളൊക്കെ പറന്നു പോകുന്നതും,

ഒരു നിമിഷം മറന്നൂ പരസ്പരം

മിഴികളില്‍ നമ്മള് നഷ്ടപ്പെടുന്നുവോ.

മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,

നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത

കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,

കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍

കവിത പോലും വരണ്ടു പോയെങ്കിലും,

ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍

പിടയുകയാണൊരേകാന്ത രോദനം,

സ്മരണതന്‍ ദൂര സാഗരം തേടിയെന്‍

ഹൃദയരേഖകള് നീളുന്നു പിന്നെയും.

കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്

വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും

നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്

കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും

മറവിയില്‍ മാഞ്ഞു പോയ നിന് കുങ്കുമ-

ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.

മരണ വേഗത്തിലോടുന്നു വണ്ടികള്‍

നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍

മദിരയില്‍ മനം മുങ്ങി മരിക്കുന്ന

നരക രാത്രികള്‍ സത്രച്ചുമരുകള്

ചില നിമിഷത്തിലേകാകിയാം പ്രാണ -

നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്

ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന് മുഖം

കരുണമാം ജനനാന്തര സാന്ത്വനം.

നിറമിഴിനീരില് മുങ്ങും തുളസി തന്

കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍

അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്,

അഴിമുഖം നമ്മള് കാണാതിരിക്കുക

സമയമാകുന്നു പോകുവാന്‍,രാത്രിതന്‍

നിഴലുകള്‍ നമ്മള്,പണ്ടേ പിരിഞ്ഞവര്‍.

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc256.4shared.com/img/305728623/b293b7cf/dlink__2Fdownload_2F305728623_2Fb293b7cf_3Ftsid_3D20100603-073642-409c3b/preview.mp3"></embed> എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 6-മിനിട്ട് 48-സെക്കന്റ്.
Listen - High Quality
കേള്‍ക്കൂ.. <embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc99.4shared.com/img/205898422/57edc4b0/dlink__2Fdownload_2F205898422_2F57edc4b0_3Ftsid_3D20100603-074352-1ee26a57/preview.mp3"></embed>
സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-62647131058004132982010-02-07T04:41:00.000-08:002010-02-07T04:41:16.053-08:00താടക - Thaadaka - വയലാര്വിന്ധ്യശൈലത്തിന്റെ താഴ്വരയില്

നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍

പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന

ദ്രാവിഡരാജകുമാരിയാം താടക

താമരചോലകള്‍ക്കക്കരെ ഭാര്ഗ്ഗവരാമന്

തെളിച്ചിട്ട സഞ്ചാരവീഥിയില്‍

കണ്ടു ശ്രീരാമനെ, ഏതോ തപോധനന്

കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന

ഗോപാംഗഭംഗി നുകര്ന്നവള്, കണ്ണെടുക്കാതെ,

കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്

സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍

മോഹം തുടിച്ചുണര്‍ന്നീടവേ,

താടി തടവി ചിരിച്ചു ചൊല്ലീ മുനി

താടകയെന്ന നിശാചരിയാണവള്‍.

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc120.4shared.com/img/216855360/121859c2/dlink__2Fdownload_2F216855360_2F121859c2_3Ftsid_3D20100207-073853-76923a4e/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. X-മിനിട്ട് XX-സെക്കന്റ്.

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്മാരുമായ്

ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍

സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ

തിരുത്തിക്കുറിച്ചനാള്‍, വാമനന്മാരായ്

വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാള്‍

ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു്

ചവിട്ടി ഉടച്ചനാള്‍,വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍

വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്.

ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ

രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്

താടി വളര്‍ത്തും തപസ്വി തന് കണ്ണുകള്‍

ചിത്രശിലാതലങ്ങള്ക്കു് മീതെ മലര്‍മെത്ത വിരിക്കും

സുരഭിയാം തെന്നലില്‍(2)

ആ രാത്രി സ്വപ്നവും കണ്ടു് വനന്ദീതീരത്തു്

ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ച്യുണ്ടാക്കാതെ,

അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,

ഏകയായ്, ദാശരഥിതന്‍ അരികത്തു്

അനുരാഗദാഹപരവശയായ് വന്നു താടക.

ഞാണ് വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍

തോള് വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍

ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം

കൈകള്‍ ഓടവെ(2)

അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍

അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...(2)

ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ

പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു

മുഗ്ദാനുരാഗ വിവശയായ് താടക.(2)

ആര്യവംശത്തിന്നടിയറ വെക്കുമോ

സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം(2)

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു

നിശ്ശബ്ദയായ് പെണ്‍കൊടി.

യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം

കേട്ടു നടുങ്ങി വിന്ധ്യാടവി.

യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.

വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ

നിശാചരി താടകയാണവള്‍

ആദ്യമായ് രാമന്റെ മന്മഥാസ്ത്രം മാല ചാര്‍ത്തിയ

രാജകുമാരിതന്‍ ഹൃത്തടം(2)

മറ്റൊരസത്രത്താല്‍ തകര്‍ന്നു പോയ്

സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

Listen - High Quality
കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc102.4shared.com/img/204214241/e1799295/dlink__2Fdownload_2F204214241_2Fe1799295_3Ftsid_3D20100207-073813-ab84d6cb/preview.mp3"></embed>

<input type="hidden" name="widget.content" value="

<input type="hidden" name="widget.template" value="<data:content/>" />

സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com5tag:blogger.com,1999:blog-5053976862667033705.post-13282426699591835042010-02-05T10:22:00.000-08:002010-02-05T10:22:33.077-08:00യാമിനിക്ക് - Yaminikku - അനില്‍ പനച്ചൂരാന്ഒരു കയ്യില്‍ നിലാവിന്റെ താലവും

മറുകയ്യില്‍ ഇരുട്ടിന്റെ തട്ടവും ഏന്തി

സന്ത്യയാം സീമന്തരേഖയില്‍ നിന്നുമാ

സിന്തൂരകാന്തി മായിച്ചതിഖിന്നയായ്

എത്തുന്നു നീ നിശേ ഒരു

യുവതിയാം വിധവയെപ്പോലേ..

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc184.4shared.com/img/213620908/aac29155/dlink__2Fdownload_2F213620908_2Faac29155_3Ftsid_3D20100203-061550-8951b718/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 48-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc191.4shared.com/img/213633713/140d2c8/dlink__2Fdownload_2F213633713_2F140d2c8_3Ftsid_3D20100203-061609-4f7a2926/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-16580949049922399452010-02-05T10:18:00.000-08:002010-02-05T10:18:57.223-08:00ശെമോന്റെ സംഗീര്‍ത്തനം - Semonte Sangeerthanam - അനില്‍ പനച്ചൂരാന്രക്ഷകാ നീ കനിവിന്റെ പുസ്തകത്താളുമായ്

നിസ്തുല സ്നേഹപ്രതീകമായി

വിഷ്ടപത്രാണനാര്ഥം വന്നു പിറന്നോരു

പുല്‍ക്കൂട്ടില്‍ മഞ്ഞുതിരുന്ന പുല്‍ക്കൂട്ടില്‍

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc193.4shared.com/img/213620264/f97b9519/dlink__2Fdownload_2F213620264_2Ff97b9519_3Ftsid_3D20100203-061131-1512d712/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 46-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc191.4shared.com/img/213870118/4f201fac/dlink__2Fdownload_2F213870118_2F4f201fac_3Ftsid_3D20100203-061110-7b198dc/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-33657834448796611992010-02-05T10:16:00.000-08:002010-02-05T10:16:37.028-08:00പുംചലി - Pumchali - അനില്‍ പനച്ചൂരാന്കാമം വിഷക്കണ്ണുമായുറ്റുനോക്കുന്ന

കൂരിരിട്ടിന് ശാപയാമങ്ങളില്‍

നഗരഹൃദയങ്ങളില്‍ ജാരയഞ്ഞ്ജത്തിന്റെ

അദ്നി പടര്‍ത്തുന്ന മാംസദാഹങ്ങള്

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc152.4shared.com/img/213619379/a5bb8788/dlink__2Fdownload_2F213619379_2Fa5bb8788_3Ftsid_3D20100203-060810-5454faf6/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 09-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc201.4shared.com/img/213864226/33f161d6/dlink__2Fdownload_2F213864226_2F33f161d6_3Ftsid_3D20100203-060825-b97ad033/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-42843018205720509072010-02-05T00:23:00.000-08:002010-02-05T00:23:36.697-08:00പൊലിയുന്ന തിരുനാളങ്ങള്‍ - Poliyunna Thirunaalangal - അനില്‍ പനച്ചൂരാന്അച്ചുതണ്ടില് ഉറങ്ങുന്ന ഭൂമിയില്‍

പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു

ഒച്ചയില്ലവര്ക്കാര്ക്കും കരയുവാന്‍

പച്ചവെള്ളത്തിനും വിലപേശണം

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc153.4shared.com/img/213618957/c51e2abe/dlink__2Fdownload_2F213618957_2Fc51e2abe_3Ftsid_3D20100203-060450-247e78c3/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 13-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc199.4shared.com/img/213856535/5b05a5f3/dlink__2Fdownload_2F213856535_2F5b05a5f3_3Ftsid_3D20100203-060427-1a8cd2a7/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-44126353426836665452010-02-04T10:09:00.000-08:002010-02-04T10:09:39.682-08:00ഒരു മഴ പെയ്തെങ്കില്‍ - Oru Mazh Peythenkil - അനില്‍ പനച്ചൂരാന്ഓരോ മഴ പെയ്തു തോരുമ്പോഴും

എന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം

ഒരു മഴ പെയ്തെങ്കില്‍ ഒരു മഴ പെയ്തെങ്കില്‍

ശിലപോല്‍ തറഞ്ഞുകിടന്നു എന്റെ ജീവിതം..

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc159.4shared.com/img/213618378/6a00d07b/dlink__2Fdownload_2F213618378_2F6a00d07b_3Ftsid_3D20100203-055724-3ba40b5b/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 41-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc159.4shared.com/img/213847912/7b91e563/dlink__2Fdownload_2F213847912_2F7b91e563_3Ftsid_3D20100203-055744-f942c674/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-47209323917993655202010-02-04T10:08:00.000-08:002010-02-04T10:08:18.060-08:00കവിത മഴ - Kavithamazha - അനില്‍ പനച്ചൂരാന്ഓരോ മുകില്‍ ഓരോ വര്‍ണം

തൂകും മഴ കന്നി മഴ

ആര്‍ത്താര്‍ത്തു പെരുകി വരുമ്പോള്‍

കണ്ണീരിന് മഴ കവിത മഴ...

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc152.4shared.com/img/213618039/7b2d9bb0/dlink__2Fdownload_2F213618039_2F7b2d9bb0_3Ftsid_3D20100203-055253-5104de36/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 3-മിനിട്ട് 31-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc125.4shared.com/img/213840233/af22602f/dlink__2Fdownload_2F213840233_2Faf22602f_3Ftsid_3D20100203-055243-fea715d5/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-54772081617622938532010-02-04T08:41:00.000-08:002010-02-04T08:41:43.713-08:00സുരഭി - Surabhi - അനില്‍ പനച്ചൂരാന്ഒരു മധ്യവേനല്‍ ചൂടില്‍

ദൂരെ നഗരവാസിയാം തരുണന്‍

കാടിനരികിലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു

വെയിലു മങ്ങി മാഞ്ഞു....

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc126.4shared.com/img/213612335/1f6089a6/dlink__2Fdownload_2F213612335_2F1f6089a6_3Ftsid_3D20100203-045414-1ea85b/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 23-മിനിട്ട് 36-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc119.4shared.com/img/213807348/1e24db2e/dlink__2Fdownload_2F213807348_2F1e24db2e_3Ftsid_3D20100203-045423-3600eb6f/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-5053976862667033705.post-42718758203183101092010-02-04T08:39:00.000-08:002010-02-04T08:39:37.139-08:00പ്രണയകാലം - Pranayakalam - അനില്‍ പനച്ചൂരാന്ഒരു കവിതകൂടി ഞാനെഴുതിവെക്കാം

എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍

ഒരു മധുരമായെന്നും ഓര്‍മവെക്കാന്‍

ചാരു ഹൃദയാഭിലാഷമായ് കരുതിവെക്കാം..

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc183.4shared.com/img/213611752/c2e2bcb1/dlink__2Fdownload_2F213611752_2Fc2e2bcb1_3Ftsid_3D20100203-045128-6641323f/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 12-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc136.4shared.com/img/213802921/bebb1e8/dlink__2Fdownload_2F213802921_2Fbebb1e8_3Ftsid_3D20100203-045059-78504e51/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com4tag:blogger.com,1999:blog-5053976862667033705.post-70433448321536068882010-02-04T08:37:00.000-08:002010-02-04T08:37:52.309-08:00എന്റെ വാനമ്പാടിക്ക് - Ente Vanambadikku - അനില്‍ പനച്ചൂരാന്പാടാതിരിക്കുവാന് ആവില്ലെനിക്കെന്റെ

നിനവില്‍ നിലാവു പെയ്യുമ്പോള്‍

രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ

രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ

നിശാഗന്ധി പൂക്കുന്ന യാമമല്ലേ.

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc195.4shared.com/img/213610779/dfba60de/dlink__2Fdownload_2F213610779_2Fdfba60de_3Ftsid_3D20100203-044758-a8d9b4db/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 7-മിനിട്ട് 23-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc159.4shared.com/img/213795659/20bc003d/dlink__2Fdownload_2F213795659_2F20bc003d_3Ftsid_3D20100203-044815-5400a14/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com0tag:blogger.com,1999:blog-5053976862667033705.post-35582426438112849572010-02-03T01:44:00.000-08:002010-02-03T01:44:55.156-08:00അക്ഷേത്രിയുടെ ആത്മഗ്ഗീതം - Akshethriyude Athmageetham - അനില്‍ പനച്ചൂരാന്പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ

പൂക്കാലമെല്ലം പൊഴിഞ്ഞു പോയി...

പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെ

പൂവാങ്കുരുന്നില വാടിപ്പോയീ..

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc199.4shared.com/img/213610211/81f08d81/dlink__2Fdownload_2F213610211_2F81f08d81_3Ftsid_3D20100203-044248-91c0dc0f/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 4-മിനിട്ട് 14-സെക്കന്റ്.

Listen - High Quality

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc189.4shared.com/img/213791677/7a50d8ef/dlink__2Fdownload_2F213791677_2F7a50d8ef_3Ftsid_3D20100203-044226-cfbdf64c/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com1tag:blogger.com,1999:blog-5053976862667033705.post-33726886846129791162010-01-30T23:10:00.000-08:002010-01-31T06:04:48.358-08:00മനസ്വിനി - Manswini - ചങ്ങമ്പുഴ കൃഷ്ണപിള്ളമഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ

മഞ്ജിമ വിടരും പുലര്‍കാലേ,

നിന്നൂലളിതേ, നീയെന്മുന്നില്

നിര്‍വൃതി തന് പൊന്‍കതിര്‍പോലെ!

ദേവ നികേത ഹിരണ്മയമകുടം

മീവീ ദൂരെ ദ്യുതിവിതറി

പൊന്നിന് കൊടിമരമുകളില്‍ ശബളിത-

സന്നോജ്ജ്വലമൊരു കൊടി പാറി!

കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc152.4shared.com/img/211975221/748a782c/dlink__2Fdownload_2F211975221_2F748a782c_3Ftsid_3D20100131-020903-99b4f0e5/preview.mp3"></embed>

എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 15-മിനിട്ട് 19-സെക്കന്റ്.

നീലാരണ്യ നിചോള നിവേഷ്ടിത-

നിഹാരാര്‍ദ്രമഹാദ്രികളില്‍,

കല്യലസജ്ജല കന്യക കനക-

ക്കതിരുകള്കൊണ്ടൊരു കണിവെയ്ക്കേ

കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.

കാമദ കാനന ദേവതകള്‍

കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍

കളകളമിളകീ കാടുകളില്‍!

മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍,ദല-

മര്‍മ്മരമൊഴുകീ മരനിരയില്‍

ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല

പാറി മിനുങ്ങിയ തവഗാത്രം.

മിത്ഥ്യാവലയിത സത്യോപമരുചി

തത്തി ലസിച്ചൂ മമ മുന്നില്‍!

ദേവദയാമയ മലയജശകലം

താവിയ നിന് കുളിര്‍നിടിലത്തില്‍.

കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-

ക്കാണായ്പ്പരിചൊടു കുറുനിരകള്‍!

സത്വഗുണശ്രീåചെന്താമര മലര്

സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,

ചടുലോല്‍പല ദളയുഗളം ചൂടി-

ചന്ദ്രിക പെയ്തൂ നിന്‍വദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍

ചുറ്റുപിണഞ്ഞൊരു മണിനാഗം

ചന്ദനലതയിലദോമുഖശയനം

ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,

വിലസീ, വിമലേ ചെറിയൊരു പനിനീ-

രലര്‍ ചൂടിയ നിന് ചികുരഭരം!

ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ

മാനസമോര്ത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു

തുഷ്ടിതുടിക്കും മമ ഹൃത്തില്‍!

ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ

ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍

മഴവില്ക്കൊടിയുടെ മുനമുക്കി,

എഴുതാനുഴറീ കല്പന ദിവ്യമൊ-

രഴകിനെ, എന്നെ മറന്നൂ ഞാന്‍!

മധുരസ്വപ്ന ശതാവലി പൂത്തൊരു

മായാലോകത്തെത്തീ ഞാന്‍!

അദ്വൈതാമല ഭാവസ്പന്ദിത-

വിദ്യുന്മേഖല പൂകീ ഞാന്‍!....

രംഗം മാറി-കാലം പോയീ,

ഭംഗംവന്നൂ ഭാഗ്യത്തില്‍

കോടിയവസൂരിയിലുഗവിരൂപത

കോമരമാടീ നിന്നുടലില്‍.

കോമളരൂപിണി, ശാലിനി, നീയൊരു

കോലം കെട്ടിയമട്ടായി.

മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ

മുഖമതി വികൃതകലാവൃതമായ്,

പൊന്നൊളി പോയീ കാളിമയായി;

നിന്നുടല്‍വെറുമൊരു തൊണ്ടായീ.

കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;

കാതുകള്‍ പോയീ കേള്‍ക്കാനും!

നവനീതത്തിനു നാണമണയ്ക്കും

നവതനുലതതന്‍ മൃദുലതയെ,

കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി

കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍

ജായാപദവി വരിച്ചൂ നീ?

പലപലരമണികള്‍ വന്നൂ, വന്നവര്‍

പണമെന്നോതി-നടുങ്ങീ ഞാന്‍.

പലപലകമനികള്‍ വന്നൂ, വന്നവര്‍

പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍

കിന്നരകന്യകപോലെ ചിരിച്ചെന്-

മുന്നില്‍ വിളങ്ങിയ നീ മാത്രം,

എന്നോടരുളി: "യെനിക്കവിടുത്തെ-

പ്പൊന്നോടക്കുഴല്‍ മതിയല്ലോ!....

നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു

പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു

പുതുലോകത്തിലെ യുവ നൃപനായ്.

ഇന്നോ ഞാനാ നാടുഭരിക്കും

മന്നവനല്ലോ, മമനാഥേ!

നീയോനിഹതേ, നീയോ?-നിത്യം

നീറുകയാണയി മമ ഹൃദയം.

കണ്ണുകളില്ല, കാതുകളില്ല-

തിണ്ണയില്‍ ഞാന്‍ കാല് കുത്തുമ്പോള്‍,

എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍

ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?

അന്ധതകൊണ്ടും ഭവനം സേവന-

ബന്ധുരമാക്കും പൊന്തിരികള്?

അപ്പൊന്തിരികള് പൊഴിഞ്ഞു വെളിച്ചം;

തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?...

ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-

സര്‍വ്വകരുത്തുമെടുക്കുകിലും,

അടിയറവരുളുകയാണവയെന്നോ-

ടൊടുവില്‍-ശക്തിതരുന്നൂ നീ!

പ്രതിഷേധസ്വര മറിയാതെഴുമ-

പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ

എങ്കിലുമേതോ വിഷമ വിഷാദം

തങ്കുവതില്ലേ നിന്‍കരളില്‍?

ഭാവവ്യാപക ശക്തി നശിച്ചോ-

രാവദനത്തിന്‍ ചുളിവുകളില്‍

ചില ചില നിമിഷം പായാറില്ലേ

ചിന്ത വിരട്ടിയ വീര്‍പ്പലകള്‍?

നിന്‍കവി,ളമലേ, നനയുന്നില്ലേ

നീ കുടികൊള്ളും വിജനതയില്‍?

കൊടുകാറ്റലറിപ്പേമഴ പെയ്തിടു-

മിടവപ്പാതി പ്പാതിരയില്‍

ശാരദ രജനിയിലെന്നതുപോല്‍, നീ

ശാലിനി, നിദ്രയിലമരുമ്പോള്‍.

അകലത്തറിയാത്തലയാഴികള്‍ത-

ന്നകഗുഹകളില്‍ നിന്നൊരു നിനദം,

പരുകിപ്പെരുകി വരുമ്പോലെന്തോ

സിരകളെയൊരു വിറയറിയിയ്ക്കേ.

കാട്ടാളന് കണയെയ്തൊരു പൈങ്കിളി

കാതരമായിപ്പിടയുമ്പോല്‍,

പിടയാറില്ലേ നിന്‍ഹതചേതന

പിടികിട്ടാത്തൊരു വേദനയില്‍?....

വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം

വന്നെത്താത്തൊരു തവ ലോകം

അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍

കട്ടപിടിച്ചൊരു പാതാളം!

ഇല്ലൊരു തൈജസകീടം കൂടിയു-

മെല്ലാ,മിരുളാണിരുള്‍ മാത്രം!

മമതയിലങ്ങനെ നിന്നരികേ ഞാന്‍

മരുവും വേളയി,ലൊരുപക്ഷേ,

നീലനിലാവിലെ വനമേഖലപോല്‍

നിഴലുകളാടാമവിടത്തില്‍!

തെല്ലിടമാത്രം-പിന്നീടെല്ലാ-

മല്ലാ,ണെന്തൊരു ഹതഭാഗ്യം!

നിന് കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-

സ്സങ്കല്‍പത്തില്‍ വിലയിക്കേ,

ഏതോനിര്‍വൃതിയിക്കിളികൂട്ടി

ചേതനയണിവൂ പുളകങ്ങള്‍!

വേദന, വേദന, ലഹരിപിടിക്കും

വേദന-ഞാനിതില്‍ മുഴുകട്ടേ!

മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു

മുരളീ മൃദൂരവമൊഴുകട്ടേ

Listen - High Quality
കേള്‍ക്കൂ..

<embed src=" http://img169.imageshack.us/img169/4808/mediaplayerwu1.swf" width="200" height="20" flashvars="&file=http://dc94.4shared.com/img/209072868/2130a7d2/dlink__2Fdownload_2F209072868_2F2130a7d2_3Ftsid_3D20100131-020423-161e0036/preview.mp3"></embed>സുന്ദരിക്കുട്ടിhttp://www.blogger.com/profile/08461596145523549240noreply@blogger.com2