മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

10 June 2010

സ്നാനം - Snaanam (ചുള്ളിക്കാട്)

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 23-സെക്കന്റ്.


ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.
എന്നെ മറക്കൂ
മരിച്ച മനുഷ്യന്റെ
കണ്ണ് തിരുമ്മി
അടയ്ക്കുന്നതുപോലെ
എന്നേക്കുമായി നീ
എന്നെക്കുറിച്ചുള്ളതെല്ലാം
മറക്കൂ, വിടപറയുന്നു ഞാന്‍

Listen - High Quality

കേള്‍ക്കൂ..

12 അഭിപ്രായങ്ങൾ:

Unknown said...

ആശംസകൾ മാഷെ.

ശ്രീ said...

താങ്ക്സ്

വീകെ said...

ആശംസകൾ...

Jishad Cronic said...

ആശംസകൾ...

അഭി said...

ആശംസകൾ...

Pranavam Ravikumar said...

Nannaayi!

Mammootty Kattayad said...

എനിക്കു കേൾക്കാൻ കഴിയുന്നില്ലല്ലോ? എന്തു ചെയ്യണം?

Anonymous said...

ഫ്ലാഷ് പ്ലേയർ ഇൻസ്റ്റാൾ ചെയ്തിരിക്കണം കേൾക്കുവാൻ.... ! പഴയതായാലും മതി..!

Mammootty Kattayad said...

Thanks,
ഇപ്പോൾ ഓ.കെ.

Mammootty Kattayad said...

വളരെ വളരെ നന്ദി.
ഒരപേക്ഷ: കവിതകളെഴുതുമ്പോൾ എപ്പോഴും ലെഫ്റ്റ് അലൈന്മെന്റ് ആക്കാൻ ശ്രദ്ധിക്കുക. സ്വതന്ത്ര കവിതകളിലങ്ങിനെയല്ലെങ്കിലും പ്രശ്നമില്ല.

Anonymous said...

സ്വതന്ത്ര കവിതകളോ..? ലെഫ്റ്റ് അലൈന്മെന്റ് ആക്കാം!

Sabu Hariharan said...

ഇതിത്ര തല്ലിപ്പൊളി കവിതയാണെന്നറിയില്ലായിരുന്നു.

വളരെ അരോചകമായിരിക്കുന്നു.. ശരിക്കും സഹതാപം തോന്നി..