മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.
Showing posts with label Anil Panachooran. Show all posts
Showing posts with label Anil Panachooran. Show all posts

5 February 2010

യാമിനിക്ക് - Yaminikku - അനില്‍ പനച്ചൂരാന്‍

ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യില്‍ ഇരുട്ടിന്റെ തട്ടവും ഏന്തി
സന്ത്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്തൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ ഒരു
യുവതിയാം വിധവയെപ്പോലേ..

കേള്‍ക്കൂ..

ശെമോന്റെ സംഗീര്‍ത്തനം - Semonte Sangeerthanam - അനില്‍ പനച്ചൂരാന്‍

രക്ഷകാ നീ കനിവിന്റെ പുസ്തകത്താളുമായ്
നിസ്തുല സ്നേഹപ്രതീകമായി
വിഷ്ടപത്രാണനാര്‍ഥം വന്നു പിറന്നോരു
പുല്‍ക്കൂട്ടില്‍ മഞ്ഞുതിരുന്ന പുല്‍ക്കൂട്ടില്‍


കേള്‍ക്കൂ..

പുംചലി - Pumchali - അനില്‍ പനച്ചൂരാന്‍

കാമം വിഷക്കണ്ണുമായുറ്റുനോക്കുന്ന
കൂരിരിട്ടിന്‍ ശാപയാമങ്ങളില്‍
നഗരഹൃദയങ്ങളില്‍ ജാരയഞ്ഞ്ജത്തിന്റെ
അദ്നി പടര്‍ത്തുന്ന മാംസദാഹങ്ങള്‍

കേള്‍ക്കൂ..

പൊലിയുന്ന തിരുനാളങ്ങള്‍ - Poliyunna Thirunaalangal - അനില്‍ പനച്ചൂരാന്‍

അച്ചുതണ്ടില്‍ ഉറങ്ങുന്ന ഭൂമിയില്‍
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു
ഒച്ചയില്ലവര്‍ക്കാര്‍ക്കും കരയുവാന്‍
പച്ചവെള്ളത്തിനും വിലപേശണം


കേള്‍ക്കൂ..

4 February 2010

ഒരു മഴ പെയ്തെങ്കില്‍ - Oru Mazh Peythenkil - അനില്‍ പനച്ചൂരാന്‍

ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം
ഒരു മഴ പെയ്തെങ്കില്‍ ഒരു മഴ പെയ്തെങ്കില്‍
ശിലപോല്‍ തറഞ്ഞുകിടന്നു എന്റെ ജീവിതം..

കേള്‍ക്കൂ..

കവിത മഴ - Kavithamazha - അനില്‍ പനച്ചൂരാന്‍

ഓരോ മുകില്‍ ഓരോ വര്‍ണം
തൂകും മഴ കന്നി മഴ
ആര്‍ത്താര്‍ത്തു പെരുകി വരുമ്പോള്‍
കണ്ണീരിന്‍ മഴ കവിത മഴ...


കേള്‍ക്കൂ..

സുരഭി - Surabhi - അനില്‍ പനച്ചൂരാന്‍

ഒരു മധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികിലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു....

കേള്‍ക്കൂ..

പ്രണയകാലം - Pranayakalam - അനില്‍ പനച്ചൂരാന്‍

ഒരു കവിതകൂടി ഞാനെഴുതിവെക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മവെക്കാന്‍
ചാരു ഹൃദയാഭിലാഷമായ് കരുതിവെക്കാം..

കേള്‍ക്കൂ..

എന്റെ വാനമ്പാടിക്ക് - Ente Vanambadikku - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവു പെയ്യുമ്പോള്‍
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
രാപ്പാടിയല്ലേ രാഗാര്‍ദ്രനല്ലേ
നിശാഗന്ധി പൂക്കുന്ന യാമമല്ലേ.

കേള്‍ക്കൂ..

3 February 2010

അക്ഷേത്രിയുടെ ആത്മഗ്ഗീതം - Akshethriyude Athmageetham - അനില്‍ പനച്ചൂരാന്‍

പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലം പൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയീ..

കേള്‍ക്കൂ..