മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

7 January 2011

ശാലിനി - Shaalini - ചങ്ങമ്പുഴ കൃഷ്ണപിള്ള

ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!

കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 5-മിനിട്ട് 38-സെക്കന്റ്.



അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!


Listen - High Quality

കേള്‍ക്കൂ..

6 അഭിപ്രായങ്ങൾ:

സുന്ദരിക്കുട്ടി said...

ബ്ലോഗിന് പുതിയ മുഖം നൽകിയിരിക്കുന്നു...

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

ചങ്ങമ്പുഴക്കവിതക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലാ.
എനിക്കറിയേണ്ടത്, ഇതാരാണ് ചൊല്ലിയത് എന്നാണ്.

ഇടക്കൊരെണ്ണം ഞാന്‍ എന്‍റെ ബ്ലോഗിലും ഇട്ടിരുന്നു.
സമയം അനുവദിക്കുമെങ്കില്‍ അതിനെയും കേള്‍ക്കാം.
ഞാന്‍ കുറിച്ച ചില വരികള്‍ക്കൊരു കൂട്ടുകാരന്‍ നല്‍കിയ ശബ്ദത്തെ..!!

Sabu Hariharan said...

ആഹാ മനോഹരം!

Kalavallabhan said...

നല്ല കവിതകൾ വായിക്കാനും കേൾക്കനുമൊരിടം.

Kadalass said...

നല്ല കാര്യം.....
കവിതകള്‍ വാഴിക്കാം കേള്‍ക്കാം

ആശംസകള്‍!