ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
6 അഭിപ്രായങ്ങൾ:
ബ്ലോഗിന് പുതിയ മുഖം നൽകിയിരിക്കുന്നു...
ചങ്ങമ്പുഴക്കവിതക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലാ.
എനിക്കറിയേണ്ടത്, ഇതാരാണ് ചൊല്ലിയത് എന്നാണ്.
ഇടക്കൊരെണ്ണം ഞാന്‍ എന്റെ ബ്ലോഗിലും ഇട്ടിരുന്നു.
സമയം അനുവദിക്കുമെങ്കില്‍ അതിനെയും കേള്‍ക്കാം.
ഞാന്‍ കുറിച്ച ചില വരികള്‍ക്കൊരു കൂട്ടുകാരന് നല്കിയ ശബ്ദത്തെ..!!
ആഹാ മനോഹരം!
നല്ല കവിതകൾ വായിക്കാനും കേൾക്കനുമൊരിടം.
നല്ല കാര്യം.....
കവിതകള്‍ വാഴിക്കാം കേള്‍ക്കാം
ആശംസകള്‍!
Post a Comment