മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

30 November 2010

എന്റെ സരസ്വതി - Ente Saraswathi - വി ടി കുമാരന്‍

ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.

തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!

പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.

കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 2-മിനിട്ട് 30-സെക്കന്റ്.


അഴകിന്റെ വീണമീട്ടി
തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.

വിരിയുന്ന താരുകളില്‍
വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.

കനകപ്പൂനിറതിങ്കള്‍
നിലാവലയൊഴുക്കുമ്പോള്‍
കടലുപോലവളുടെ കരള്‍ തുടിയ്ക്കും.

നേരിനെ താരാക്കിമാറ്റും
താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.

ചാരുതയില്‍ വാക്കുചാലി-
ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച
ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ!

0 അഭിപ്രായങ്ങൾ: